കൊല്ലം:(www.evisionnews.in)സിനിമാ സംവിധായകന്‍ സജി പരവൂര്‍ അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. 48 വയസ്സായിരുന്നു. വാടകയ്ക്കു താമസിക്കുന്ന കൊല്ലം രാമന്‍കുളങ്ങരയ്ക്കു സമീപം അഥീനയില്‍ ശനിയാഴ്ച രാവിലെ കുഴഞ്ഞുവീണ സജി പരവൂരിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം കിംസിലും പ്രവേശിപ്പിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'സ്‌കൂള്‍ ബസ്' സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. എറണാകുളത്തെ ഷൂട്ടിങ്ങിനിടെ മകന്‍ അനന്ദന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ വീട്ടിലെത്തിയതാണ്.
കൊല്ലം പരവൂര്‍ സ്വദേശിയായ സജി 20 വര്‍ഷത്തിലധികമായി മലയാള സിനിമയില്‍ സജീവമാണ്. സുരേഷ്‌ഗോപി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ജനകന്‍' സംവിധാനംചെയ്തു. പ്രമുഖ സംവിധാകരുടെ ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ഒടുവില്‍ വിനീത് ശ്രീനിവാസന്‍ നായകനായ 'ഒരു സെക്കന്റ് ക്‌ളാസ് യാത്ര'യുടെ അസോസിയേറ്റ് ഡയറക്ടറായി. വിനീത് ശ്രീനിവാസനെ നായകനാക്കി സിനിമ സംവിധാനംചെയ്യാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു.
കൊല്ലത്ത് രാമന്‍കുളങ്ങരയില്‍ അഥീന നഴ്‌സറി ആന്റ് പബ്‌ളിക് സ്‌കൂള്‍ നടത്തുന്നു. ഭാര്യ: ശ്രീദേവി (ബേബി).

Post a Comment
0 Comments