Type Here to Get Search Results !

Bottom Ad

ആറാംക്ലാസുകാരനെ കഴുത്തുഞെരിച്ച് കൊല്ലപ്പെടുത്താന്‍ ശ്രമം: പ്രതികള്‍ അറസ്റ്റില്‍

വിദ്യാനഗര്‍ (www.evisionnews.in): ബാലസംഘം പ്രവര്‍ത്തകനായ ആറാം ക്ലാസുകാരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരായ മൂന്നു പേരെ വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തു. എടനീര്‍ സ്വദേശികളായ ദീപു (29), ശിവപ്രസാദ് (29), ദിനേശന്‍ (30) എന്നിവരാണ് അറസ്റ്റിലായത്.

എടനീര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയും എടനീര്‍ കളരിയിലെ കമലാക്ഷന്‍ -ഇന്ദിര ദമ്പതികളുടെ മകനുമായ ഹരിപ്രസാദി (11)നെ ഞായറാഴ്ച ഉച്ചക്ക് മൂന്നരയോടെ എടനീരിലുള്ള അമ്മാവന്റെ കടയിലിരിക്കുമ്പോള്‍ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചത്. കുട്ടിയുടെ നിലവിളി കേട്ടെത്തിയ അമ്മാവനും കടയിലുണ്ടായിരുന്നവരും ചേര്‍ന്ന് കുട്ടിയെ അക്രമികളില്‍ നിന്ന് രക്ഷിക്കുകയായിരുന്നു. കഴുത്തിലും ദേഹത്തും പരിക്കേറ്റ് അസ്വസ്ഥനായ കുട്ടിയെ ഉടന്‍ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

Keywords:Kasaragod-news-vidyanagar-arrest-three-for-attack

Post a Comment

0 Comments

Top Post Ad

Below Post Ad