ചെന്നൈ: (www.evisionnews.in) പ്രമുഖ തമിഴ് സിനിമാ സീരിയല്‍ താരം എസ് സായി പ്രശാന്ത് ആത്മഹത്യചെയ്തു. ചെന്നൈ ഗംഗാനഗറിലെ വീട്ടിലാണ് ഞായറാഴ്ച സായിയെ മരിച്ച നിലയില്ഡ കണ്ടെത്തിയത്. വിഷം കഴിച്ചാണ് മരണമെന്ന് പോലീസ് വ്യക്തമാക്കി.നേരം എന്ന സിനിമയില്‍ ശ്രദ്ധേയ വേഷം ചെയ്ത സായി നിരവിധി സീരിയലുകളിലും സിനിമകളിലും വേഷമിട്ടിരുന്നു.
ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല. മാനസിക സമ്മര്‍ദം മൂലമെന്നാണ് പോലീസ് നിഗമനം. ആദ്യ ഭാര്യയുമായി വിവാഹമോചനം നേടി, മൂന്ന് മാസം മുന്‍പാണ് സായി രണ്ടാമത് വിവാഹം കഴിച്ചത്. സായിയുടെ ശവശരീരം വലസരവക്കം പോലീസ്, കിലാപോക്ക് മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്.
തമിഴ് സീരിയലുകളിലെ സജീവ സാന്നിധ്യമായ സായി പത്തോളം സിനിമകളിലും വേഷമിട്ടിരുന്നു. നേരത്തിന്റെ തമിഴ് പതിപ്പിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുന്തിനം പാര്‍ താനെ, തെഗിടി, വാടാക്കറി തുടങ്ങിയ സിനിമകളിലെയും അണ്ണാമലൈ, സെല്‍വി, അരസി തുടങ്ങിയ സീരിയലുകളും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സണ്‍ടിവിയില്‍ അവതാരകനായി രംഗത്തെത്തിയ സായി നിരവധി റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകപ്രീതി നേടിയിരുന്നു. ഹൊസൂര്‍ സ്വദേശിയാണ് സായി. അമ്മ ലളിത, തമിഴ്നാട് കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷയും സെന്‍സര്‍ ബോര്‍ഡംഗവുമായിരുന്നു.
keywords: thamilnadu-actor-sayi-prashanth-hang-kill

Post a Comment
0 Comments