Type Here to Get Search Results !

Bottom Ad

കാറില്‍ കടത്തിയ വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍


ആദൂര്‍: (www.evisionnews.in) കര്‍ണ്ണാടകയില്‍ നിന്ന് മുള്ളേരിയ ഭാഗത്തേക്ക് കാറില്‍ കടത്തുകയായിരുന്ന വിദേശ മദ്യം പിടിച്ചു. കാറോടിച്ചിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. മീഞ്ച കുളൂരിലെ എ. നവീന്‍കുമാറാ(25)ണ് അറസ്റ്റിലായത്. 

180 മില്ലിയുടെ 624 കുപ്പി വിദേശമദ്യമാണ് പിടിച്ചത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇന്നലെ രാത്രി 9.30ഓടെ ആദൂര്‍ എസ്.ഐ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് മദ്യക്കടത്ത് കണ്ടെത്തിയത്. മുള്ളേരിയ ഭാഗത്തേക്ക് വരികയായിരുന്ന ആള്‍ട്ടോ കാറിലാണ് മദ്യം കടത്താന്‍ ശ്രമിച്ചത്.

keywords: car-fellow-liquor-police-adur

Post a Comment

0 Comments

Top Post Ad

Below Post Ad