Type Here to Get Search Results !

Bottom Ad

റോഡരുകില്‍ ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ട കാര്‍ കസ്റ്റഡിയിലെടുത്തു

കുമ്പള: (www.evisionnews.in)കുമ്പള ടൗണില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ ഒരു ഡോര്‍ തുറന്നു വച്ച നിലയിലും മുന്‍ വശത്തെ ഒരു ടയര്‍ പഞ്ചറായ നിലയിലുമായിരുന്നു.
ഒരു ഹോട്ടലിനു മുന്നില്‍ തിങ്കളാഴ്ച രാവിലെയാണ് കാസര്‍കോട് രജിസ്‌ട്രേഷനുള്ള ആള്‍ട്ടോ കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടത്. ഉടമസ്ഥര്‍ വരുമെന്നു കരുതി പൊലീസിനെ അറിയിച്ചിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച രാവിലെയും കാര്‍ അതേപടി കണ്ടതിനെ തുടര്‍ന്നാണ് പൊലീസിനെ വിവരം അറിയിച്ചത്.
തുടര്‍ന്ന് പൊലീസ് എത്തി കാറിനകത്തു നടത്തിയ പരിശോധനയില്‍ ആര്‍ സി കണ്ടെടുത്തു. ഫിറോസ്, ബെള്ളൂര്‍, കാസര്‍കോട് എന്ന വിലാസത്തിലുള്ളതാണ് ആര്‍ സി ബുക്ക.് കാറിനകത്തു നിന്നും കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിംഗ് സ്ലീപ്പും ലഭിച്ചു. ഇവിടെ നിര്‍ത്തിയിട്ടിരുന്ന കാര്‍ മോഷ്ടിച്ചു കൊണ്ടു പോകുന്നതിനിടയില്‍ കുമ്പളയില്‍ എത്തിയപ്പോള്‍ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നുവെന്നു സംശയിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad