Type Here to Get Search Results !

Bottom Ad

പി.സി ജോര്‍ജിന് ഉറപ്പ് നല്‍കിയിട്ടില്ല;എല്ലാവര്‍ക്കും സീറ്റ് നല്‍കാനാവില്ല: കോടിയേരി


കൊച്ചി: (www.evisionnews.in) പൂഞ്ഞാറില്‍ പി.സി ജോര്‍ജിനെ മത്സരിപ്പിക്കാമെന്ന് ഒരു ഉറപ്പും കൊടുത്തിട്ടില്ലെന്നും എല്‍ഡിഎഫുമായി സഹകരിക്കുന്ന എല്ലാവര്‍ക്കും സീറ്റ് നല്‍കാനാവില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെപിഎസി ലളിത മത്സരിക്കാന്‍ താത്പര്യമില്ലെന്ന കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂട്ടായി ആലോചിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൂഞ്ഞാര്‍ മണ്ഡലത്തിലെ  ഇടതുമുന്നണി സ്ഥാനാര്‍ത്ഥി താന്‍ തന്നെയായിരിക്കുമെന്ന് പിസി ജോര്‍ജ് എംഎല്‍എ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇടത് സ്ഥാനാര്‍ത്ഥിയായി തന്നെ മത്സരിപ്പിക്കാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഉറപ്പു തന്നിരുന്നതായും ജോര്‍ജ് പറഞ്ഞു.

keywords: pc-george-seat-candidate-not-ldf

Tags

Post a Comment

0 Comments

Top Post Ad

Below Post Ad