Type Here to Get Search Results !

Bottom Ad

കൈപ്പത്തി ഉയര്‍ത്തി ആര്‍എസ്എസുകാരി; മന്ത്രി ജയലക്ഷ്മിക്കെതിരെ പോസ്റ്റര്‍


കല്‍പ്പറ്റ: (www.evisionnews.in) വയനാട് മാനന്തവാടിയില്‍ മന്ത്രി പി.കെ ജയലക്ഷ്മിക്കെതിരെ പോസ്റ്ററുകള്‍. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച് ആര്‍എസ്എസുകാരിയായി പ്രവര്‍ത്തിക്കുന്ന സ്ഥാനാര്‍ത്ഥിയെ ഇനി വേണ്ടെന്നും ജയലക്ഷ്മിയെ ഇനി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അനുവദിക്കില്ലെന്നുമാണ് പോസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

സേവ് യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍. മന്ത്രിയുടെ ഭര്‍ത്താവ് ബിജെപി കുടുംബത്തിലെ അംഗമാണെന്നും വിവാഹശേഷം മന്ത്രിക്ക് ബിജെപിയുമായാണ് അടുപ്പമെന്നും പോസ്റ്ററില്‍ പറയുന്നു.

കൊയിലാണ്ടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന കെ.പി അനില്‍ കുമാറിനെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രാദേശിക നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്റര്‍. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍.

keywords: p-jayalakshmi-poster-manandavadi

Tags

Post a Comment

0 Comments

Top Post Ad

Below Post Ad