Type Here to Get Search Results !

Bottom Ad

വീടിന് തീപിടിച്ച് പൊള്ളലേറ്റ പാചക തൊഴിലാളി മരിച്ചു

ചെറുവത്തൂര്‍: (www.evisionnews.in)വീടിന് തീപിടിച്ച് പൊള്ളലേറ്റ പാചക വിദഗ്ദ്ധന്‍ തൃക്കരിപ്പൂര്‍ പൂച്ചോലിലെ സി രാഘവന്‍ (60) മരിച്ചു.ശനിയാഴ്ച രാത്രി പതിനൊന്നിനാണ് വീടിന് തീപിടിച്ചത്. രാഘവന്റെ കിടപ്പുമുറിയിലേക്ക് തീ പടരുകയും ദേഹമാസകലം പൊള്ളലേല്‍ക്കുകയും ചെയ്ത് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് മരിച്ചത്. നേരത്തെ സാധു ബീഡി തൊഴിലാളിയായിരുന്ന രാഘവന്‍ പാചക രംഗത്തെ ശ്രദ്ധേയനാണ്. പരേതരായ മാരാങ്കാവില്‍ രാമന്റെയും ചക്കരേന്‍ ചെമ്മരത്തിയുടെയും മകനാണ്. സഹോദരന്‍: സി നാരായണന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad