Type Here to Get Search Results !

Bottom Ad

ഉപതെരെഞ്ഞെടുപ്പ് ചെര്‍ക്കള വെസ്റ്റില്‍ മുസ്ലിം ലീഗിലെ സുഫൈജ മുനീറിന് ഉജ്ജ്വല വിജയം


ചെങ്കള(www.evisionnews.in): തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളില്‍ ചെങ്കള പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡായ ചെങ്കള വെസ്റ്റില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്കും പിലിക്കോട് പഞ്ചായത്തിലെ എട്ടാം വാര്‍ഡായ കൊടക്കാട് സി.പി.എം സ്ഥാനാര്‍ത്ഥിക്കും തിളക്കമാര്‍ന്ന വിജയം. ചെങ്കള വെസ്റ്റില്‍ മുസ്ലിം ലീഗിലെ സുഫൈജ മുനീറാണ് എല്‍.ഡി.എഫ് സ്വതന്ത്ര കെ. ബാലാമണിയെ 543 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി സീറ്റ് നിലനിര്‍ത്തിയത്. സുഫൈജ മുനീര്‍ 633 വോട്ടുകള്‍ നേടിയപ്പോള്‍ ബാലാമണിക്ക് 90 വോട്ടുകള്‍ മാത്രമെ ലഭിച്ചുള്ളു. മുസ്ലിം ലീഗിലെ സറീന ബഷീര്‍ രാജി വെച്ച ഒഴിവിലേക്കാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ദുബായ്-കെ.എം.സി.സി ജില്ലാ കമ്മിറ്റി ട്രഷറര്‍ മുനീര്‍ ചെര്‍ക്കളയുടെ ഭാര്യയാണ് സുഫൈജ.
പിലിക്കോട് കൊടക്കാട് സി.പി.എം സ്ഥാനാര്‍ത്ഥി എം.ടി.പി മൈമൂനത്ത് 1215 വോട്ടിന്റെ തിളക്കമാര്‍ന്ന ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യു.ഡി.എഫിലെ കെ. ലളിതക്ക് 74 വോട്ടുകള്‍ ലഭിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad