Type Here to Get Search Results !

Bottom Ad

ബെസ്റ്റ് എസ്‌കിമോ ഓണ്‍ലൈന്‍ ഫോറം രക്തദാന ശിബിരം നടത്തി


ബദിയടുക്ക (www.evisionnews.in): ബെസ്റ്റ് എസ്‌കിമോ ഓണ്‍ലൈന്‍ ഫോറം രക്ത ദാന ശിബിരം നടത്തി. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം രക്തം നല്‍കി ഉദ്ഘാടനം ചെയ്തത് വേറിട്ട അനുഭവമായി. ഫോറം ചെയര്‍മാന്‍ ഹമീദലി മാവിനക്കട്ട അധ്യക്ഷത വഹിച്ചു. 

മുഖ്യമന്ത്രിയുടെ അവാര്‍ഡ് നേടിയ ബദിയടുക്ക എസ്.ഐ ദാമോദരനെ ചടങ്ങില്‍ ആദരിച്ചു. ഡോ ചാര്‍ളി, ഹസന്‍ നെക്കര, കെ.കെ ഇസ്മായില്‍, സി.എച്ച് അലി, മുഹമ്മദ് കുഞ്ഞി കരോടി, ഗോള്‍ഡണ്‍ ഇബ്രാഹിം, എന്‍.കെ മമ്മിഞ്ഞി ഹാജി, ബെള്ളിഗെ ഇബ്രാഹിം, ജപ്പാന്‍ അബ്ദുല്ല, അഷ്‌റഫ് അലങ്കോല്‍ പ്രസംഗിച്ചു. ഇഖ്ബാല്‍ ആലങ്കോല്‍ സ്വാഗതവും ജബ്ബാര്‍ ആലങ്കോല്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad