Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുത്തൂരില്‍ ബൈത്തുറഹ്മ: ഫ്ഌറ്റ് സമുച്ചയത്തിന് തറക്കല്ലിട്ടു

മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൊഗ്രാല്‍ പുത്തൂരിലെ മൊഗറില്‍ നിര്‍മിക്കുന്ന ബൈത്തുറഹ്മ ഫഌറ്റ് സമുച്ചയത്തിന് മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം മെട്രോ മുഹമ്മദ് ഹാജി ശിലാസ്ഥാപനം നടത്തി. ആറു ബൈത്തുറഹ്മ ഫഌറ്റുകളാണ് നിര്‍മിക്കുന്നത്. പ്രസിഡണ്ട് പി.എം മുനീര്‍ ഹാജി അധ്യക്ഷ വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.ബി കുഞ്ഞാമു സ്വാഗതം പറഞ്ഞു. 

പൊതുസമ്മേളനം മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.എ ജലീല്‍, മുജീബ് കമ്പാര്‍, നൂറുദ്ദീന്‍ ആറാട്ടുകടവ്, അബ്ബാസ് ബള്ളൂര്‍, നൂറുദ്ദീന്‍ കോട്ടക്കുന്ന്, എസ്.കെ മുഹമ്മദലി, അഡ്വ പി.എ ഫൈസല്‍, ഉപ്പികല്ലങ്കൈ, കരീം ചൂരി, ഹസൈനാര്‍ ചൗക്കി, റഹീം പൊയ്യക്കര, ഹനീഫ് കോട്ടക്കുന്ന്, റഫീഖ് ഹാജി, തഹ്ഷീ അര്‍ജാല്‍, അഹമ്മദ് ചൗക്കി, ശിഹാബ് മൊഗര്‍, മുനീര്‍ മൊഗര്‍, ഹമീദ് തോരവളപ്പില്‍, മുഹമ്മദ് കു്ന്നില്‍, അബ്ദുല്ലക്കുഞ്ഞി കമ്പാര്‍സ മുഹമ്മദ് മൊഗര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad