ചെര്‍ക്കള:(www.evisionnews.in)ചെങ്കള ഗ്രമാപഞ്ചായത്ത് 13ാം വാര്‍ഡായ ചെര്‍ക്കള വെസ്റ്റില്‍ ശനിയാഴ്ച നടന്ന തെരെഞ്ഞെടുപ്പിനിടയില്‍ മുസ്ലിം ലീഗ്-സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. പോലിസെത്തി ലാത്തിവീശിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്.കള്ളവോട്ട് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലെത്തില്‍ കലാശിച്ചത്. സി.പി.എം ഏരിയ നേതാക്കളായ ടി.എം.എ കരീം, കെ.രവിന്ദ്രന്‍, എ.നാരായണന്‍, ലോക്കല്‍ സെക്രട്ടറി അബ്ദല്‍ റഹ്മാന്‍, ധന്യാവദ് യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് ചെര്‍ക്കളയിലെ അബ്ദുല്‍ ഖാദറ എന്നിവരെ പരിക്കുകളോടെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment
0 Comments