Type Here to Get Search Results !

Bottom Ad

സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു; തന്ത്രിപദം ഒഴിയും :രവീശ തന്ത്രി


കാസര്‍കോട്: (www.evisionnews.in) നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി കുണ്ടാര്‍ രവീശ തന്ത്രിയാണെന്നുറപ്പായി. ഇതുസംബന്ധിച്ച വിവരം സംസ്ഥാന ആര്‍ എസ് എസ് നേതൃത്വം രവീശ തന്ത്രിയെ അറിയിച്ച് കഴിഞ്ഞു.  

സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ആര്‍ എസ് എസ് സന്ദേശം തനിക്ക് ലഭിച്ചതായി തന്ത്രി ഇ-വിഷന്‍ ന്യൂസിനോട് സമ്മതിച്ചു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുപിന്നാലെ തന്ത്രിപദം ഒഴിയുമെന്ന് രവീശ തന്ത്രി ഇ-വിഷനിനോട് പറഞ്ഞു. സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിനയച്ച സാധ്യതാപട്ടികയില്‍ രവീശതന്ത്രിയുടെ പേരുമാത്രമാണുണ്ടായിരുന്നത്. 

അതേസമയം ജില്ലാ കമ്മിറ്റിയുടെ സാധ്യതാപട്ടികയില്‍ കെ സുരേന്ദ്രന്‍, പ്രമീളാ സി നായക്, കെ ശ്രീകാന്ത് എന്നിവരുടെ പേരുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രവീശ തന്ത്രി മത്സരിക്കുമെന്നും ബി ജെ പി കേന്ദ്രങ്ങളില്‍ പ്രചരണമുണ്ടായിരുന്നു. അതിനിടയിലാണ് ജയലക്ഷ്മി കെ ഭട്ട് താമരയേന്തി മണ്ഡലത്തില്‍ നിറഞ്ഞുനിന്നത്. 

തന്ത്രി പദവും രാഷ്ട്രീയവും കൂട്ടിക്കുഴക്കാന്‍ താന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്ന് രവീശ തന്ത്രി ഇ-വിഷനുമായുള്ള ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി രവീശ താന്ത്രികപദത്തിലുണ്ട്. രണ്ടുവര്‍ഷം മുമ്പാണ് ബി ജെ പിയില്‍ പ്രാഥമിക അംഗത്വമെടുത്തത്. 

ധര്‍മ്മസ്ഥല തന്ത്രിയായ ആലമ്പാടി മാധവ പട്ടേരിയുടെ ശിക്ഷണത്തിലാണ് വൈദിക പഠനമെടുത്തത്. കുണ്ടാര്‍ സുബ്രായ തന്ത്രിയുടെ മകനാണ് ഈ അമ്പതുകാരന്‍. ഭാര്യ സുജാത ആര്‍ തന്ത്രി കാറടുക്ക് ഗ്രാമപഞ്ചായത്തിന്റെ മുന്‍ പ്രസിഡണ്ടായിരുന്നു. വിദ്യാര്‍ത്ഥികളായ സുബ്രമണ്യ പ്രസാദ്, കൃതികാ ലക്ഷ്മി, ഗുരു പ്രസാദ്, എന്നിവരാണ് മക്കള്‍.  ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ പ്രസിഡണ്ടായ കേരളാ ഹിന്ദു ഐക്യവേദിയുടെ വൈസ് പ്രസിഡണ്ടുകൂടിയാണ് രവീശ തന്ത്രി. 

keywords: kundar-ravisha-thandri-bjp-kasaragod-candidate



Post a Comment

0 Comments

Top Post Ad

Below Post Ad