ബദിയഡുക്ക:(www.evisionnews.in) ന്യൂജനറേഷന്‍ തിരുത്തെഴുതുന്നു എന്ന പ്രമേയത്തില്‍ എസ് എസ് എഫ് യൂണിറ്റുകളില്‍ നടത്തുവരുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി നെക്രാജെ സെക്ടര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ധര്‍മ്മസംഘം റാലി ബുധനാഴ്ച വൈകിട്ട് 4.30ന് ബദിയഡുക്ക അപ്പര്‍ ബസാറില്‍ നടക്കും.
സെക്ടര്‍ പരിധിയിലെ യൂണിറ്റുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ധര്‍മ്മസംഘം അംഗങ്ങള്‍ റാലിയില്‍ അണിനിരക്കും. അബ്ദുല്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, ഹാരിസ് ഹിമമി, മജീദ് ഫാളിലി, ജഅ്ഫര്‍ ചെര്‍ളടുക്ക, ഖാദര്‍ നാരമ്പാടി, മുനീര്‍ ചെടേക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Post a Comment
0 Comments