കാസർകോട്:(www.evisionnews.in)കൂട്ടുകൂടാം ഖുർആനിനൊപ്പം എന്ന ശീർഷകത്തിൽ മുസ്വാഹിബുൽ ഖുർആൻ കോർഡിനേഷൻ ജില്ലാ കമ്മറ്റി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല ഖുർആൻ പാരായണ പഠന ക്ലാസിന്റെ ജില്ലാ തല ഉദ്ഘാടനം നീലേശ്വരം കോട്ടപ്പുറം ആനച്ചാൽ നുസ്റത്തുൽ ഇസ്ലാം എജ്യുക്കേഷൻ സെന്ററിൽ നടത്താൻ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.
പ്രാപ്തരായ ഹാഫിളീങ്ങളുടെ നേതൃത്വത്തിൽ ഏപ്രിൽ,മെയ് മാസങ്ങളിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് ക്ലാസ് നടക്കുക.
ഹാഫിള് ശാഫി സഖാഫി ഏണിയാടിയുടെ അധ്യക്ഷതയിൽ ഹാഫിള് അഹ്മദ് സഅദി ചേരൂർ ഉദ്ഘാടനം ചെയ്തു.ഹാഫിള് മുഹമ്മദ് സലീം ചള്ളങ്കയം,ഹാഫിള് അൻവർ അലി സഖാഫി ഷിറിയ,ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച,ഹാഫിള് അഹ്മദ് രിഫായി കുമ്പള,ഹാഫിള് നദീർ അഹമദ് തൈക്കടപ്പുറം,ഹാഫിള് സുബൈർ മായിപ്പാടി സംബന്ധിച്ചു.

Post a Comment
0 Comments