Type Here to Get Search Results !

Bottom Ad

ഐ.എന്‍.എല്ലിന് അതൃപ്തി; പിന്നീട് പ്രതികരിക്കാമെന്ന് അസീസ് കടപ്പുറം


കാസര്‍കോട്: (www.evisionnews.in) കാസര്‍കോട് സീറ്റ് ഐ എന്‍ എല്ലിന് വേണ്ടെന്ന് നിരന്തരമായി സംസ്ഥാന നേതൃത്വത്തെയും സി പി എം നേതൃത്വത്തെയും ബോധ്യപ്പെടുത്തിയിട്ടും തീരുമാനം പ്രതികൂലമായതില്‍ ഐ എന്‍ എല്‍ ജില്ലാ നേതൃത്വത്തിന് അസംതൃപ്തി. 
കാസര്‍കോട് സീറ്റില്‍ ഐ എന്‍ എല്ലിന് വീണ്ടും അനുവദിച്ച വിവരം ഇ-വിഷന്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറത്തെ അറിയിച്ചപ്പോള്‍ ഇതുസംബന്ധിച്ച എല്ലാ കാര്യങ്ങളോടും പിന്നീട് പ്രതികരിക്കാമെന്ന് അസീസ് പറഞ്ഞു. കാസര്‍കോട് സീറ്റ് അനുവദിച്ച വിവരം സംസ്ഥാന നേതൃത്വം അറിയിക്കാനിരിക്കുന്നതേയുള്ളൂ. 

താങ്കള്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്ന് ചോദിച്ചപ്പോള്‍ ഇതെല്ലാം പാര്‍ട്ടിയാണ് അന്തിമമായി തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  2011ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അസീസിന് വെറും 16000 ത്തോളം വോ
ട്ടുകളാണ് ലഭിച്ചത്. അസീസിന് ലഭിക്കേണ്ട എല്‍ ഡി എഫിലെ വോട്ടുകള്‍ യു ഡി എഫിലേക്കും ബി ജെ പിയിലേക്കും ചോര്‍ന്നതായാണ് സി പി എം വിലയിരുത്തിയിട്ടുള്ളത്.

keywords: inl-kasaragod-asees-kadappuram-

Post a Comment

0 Comments

Top Post Ad

Below Post Ad