Type Here to Get Search Results !

Bottom Ad

ക്രിസ്ത്യാനികള്‍ക്ക് ഈസ്റ്റര്‍ ആശംസ നേര്‍ന്ന മുസ്ലിമിനെ കൊന്നു


എഡിന്‍ബറോ: (www.evisionnews.in) ക്രൂശിതമരണത്തില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിനെ അനുസ്മരിപ്പിക്കുന്ന ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യാനികള്‍ക്ക് ആശംസ നേര്‍ന്ന മുസ്ലിമിനെ മതവിദ്വേഷികള്‍ കൊന്നു. സ്‌കോട്‌ലന്റിലാണ് സംഭവം. ആസാദ് ഷാ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരു 32 കാരന്‍ അറസ്റ്റിലായിട്ടുണ്ട്.

ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവര്‍ക്ക് ആശംസ നേര്‍ന്നതിന് പിന്നാലെയായിരുന്നു കൊലപാതകം. മത അസഹിഷ്ണുതയില്‍ കൊല്ലപ്പെട്ട യുവാവിന്റെ സ്മരണകളില്‍ ഫസ്റ്റ്മിനിസ്റ്റര്‍ നിക്കോളാ സ്റ്റര്‍ഗിയോണ്‍ ഉള്‍പ്പെടെ അനേകം ക്രിസ്ത്യാനികളാണ് പങ്കെടുത്തത്്. വ്യാഴാഴ്ച ഗഌസ്‌ഗോയില്‍ കുത്തേറ്റ് രക്തംവാര്‍ന്ന നിലയില്‍ കണ്ടെത്തിയ ഷായെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.

അതേസമയം മതവിഭാഗീയതയെ നിരാകരിച്ചുകൊണ്ടാണ് ജനങ്ങള്‍ ഷായ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചത്. നൂറു കണക്കിന് ക്രിസ്ത്യാനികള്‍ കനത്ത മഴയെ അവഗണിച്ച് വെള്ളിയാഴ്ചയും ശനിയാഴ്ചയും ഷായുടെ സ്മരണകളില്‍ മുഴുകി. സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോളാ സ്റ്റര്‍ഗീയനും ഇതില്‍ പങ്കാളിയായി. പൂക്കളും കത്തിച്ച മെഴുകുതിരിയുമായിട്ടാണ് തങ്ങള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്ന കടക്കാരന് നാട്ടുകാര്‍ ആദരാഞ്ജലി അര്‍പ്പിച്ചത്. സംഭവത്തില്‍ അന്വേഷണം തുടങ്ങി.

keywords; easter-of-christian-muslim-killed

Post a Comment

0 Comments

Top Post Ad

Below Post Ad