Type Here to Get Search Results !

Bottom Ad

പൊലീസിനെ അക്രമിച്ച ബാര്‍ ജീവനക്കാര്‍ റിമാണ്ടില്‍


ആദൂര്‍: (www.evisionnews.in) മദ്യം പിടികൂടിയ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേക്ക് മൊഴിയെടുക്കാന്‍ കൊണ്ടു പോകുന്നതിനിടെ എസ്.ഐ.യെയും പൊലീസുകാരനെയും അക്രമിക്കാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ രണ്ട് പേരെ കോടതി റിമാണ്ട് ചെയ്തു. 

ഗാളിമുഖയിലെ ബാറില്‍ ജീവനക്കാരായ കര്‍ണ്ണാടക കൊസൂര്‍ സ്വദേശി മഞ്ജുനാഥ (33), കര്‍ണ്ണാടക നെട്ടണിഗെ മുടിനൂര്‍ സ്വദേശി ശശിധര(31) എന്നിവരാണ് റിമാണ്ടിലായത്. ഒരു മാസം മുമ്പ് ആദൂര്‍ എസ്.ഐ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ 186 കുപ്പി വിദേശ മദ്യവുമായി മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ചോദ്യം ചെയ്തതോടെ മദ്യമെത്തിച്ചത് മഞ്ജുനാഥയും ശശിധരയുമായിരുന്നുവെന്ന് മൊഴി നല്‍കിയിരുന്നു. 

ഇതേ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ഇരുവരെയും മൊഴിയെടുക്കുന്നതിനായി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതിനിടെ കുണ്ടാറില്‍ വെച്ചാണ് എസ്.ഐ സന്തോഷ് കുമാറിനെയും സിവില്‍ പൊലീസ് ഓഫീസര്‍ പ്രിയേഷിനെയും അക്രമിച്ചത്. പരിക്കേറ്റ പൊലീസുകാര്‍ മുളിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.

keywords: bar-owner-remanded-adur-ksd

Post a Comment

0 Comments

Top Post Ad

Below Post Ad