തിരുവനന്തപുരം: (www.evisionnews.in) കാസര്‍കോട് നിയോജക മണ്ഡലത്തില്‍ എല്‍ ഡി എഫ് പിന്തുണക്കുന്ന ഐ എല്‍ എല്‍ സ്ഥാനാര്‍ത്ഥി മത്സരിക്കും. ഞായറാഴ്ച രാവിലെ നടന്ന സി പി എം-ഐ എന്‍ എല്‍ ഉഭയകക്ഷി ചര്‍ച്ചയിലാണ് നിര്‍ണ്ണായകമായ ഈ തീരുമാനം ഉണ്ടായത്.
കാസര്‍കോടിന് പുറമെ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളും ഐ എന്‍ എല്ലിന് എല്‍ ഡി എഫ് അനുവദിച്ചു. തിരഞ്ഞെടുപ്പിന് ശേഷം എല്‍ ഡി എഫില്‍ ഘടകകക്ഷിയാക്കുമെന്ന ഉറപ്പുലഭിച്ചതായും ഐ എന്‍ എല്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പിലും വേങ്ങരയിലും ഐ എന്‍ എല്‍ മത്സരിച്ചിരുന്നു.
കാസര്‍കോട് സീറ്റ് ഇക്കുറി വേണ്ടെന്ന് ഐ എന്‍ എല്‍ സി പി എമ്മിനെ അറിയിച്ചിരുന്നു. എന്നാല്‍ മുന്നണി രാഷ്ട്രീയ മര്യാദകള്‍ പാലിക്കുന്നതിന് വേണ്ടിയാണ് കാസര്‍കോട് സീറ്റില്‍ ഇത്തവണയും മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്ന് ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി പ്രൊഫ. അബ്ദുല്‍ വഹാബ് ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു. സ്ഥാനാര്‍ത്ഥി ഐ എന്‍ എല്‍ ആയാല്‍ എല്‍ ഡി എഫിലെ വോട്ടുകള്‍ പോലും ചോരുമെന്ന ആരോപണം നിലവിലുണ്ട്. ഇത് ഈ തിരഞ്ഞെടുപ്പില്‍ മറികടക്കുമെന്നും എല്‍ ഡി എഫും ഐ എന്‍ എല്ലും ചേര്‍ന്ന് മണ്ഡലത്തില്‍ വന്‍ മുന്നേറ്റം സൃഷ്ടിക്കുമെന്നും വഹാബ് പറഞ്ഞു.
കാസര്‍കോട്ടെയും മറ്റു രണ്ടിടങ്ങളിലെയും ഐ എന്‍ എല്‍ സ്ഥാനാര്‍ത്ഥികളെയും സംബന്ധിച്ച് ചൊവ്വാഴ്ച കോഴിക്കോട്ട് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും തുടര്‍ന്ന് ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗവും ചര്‍ച്ച ചെയ്യും. എല്‍ ഡി എഫാണ് സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതെന്നും വഹാബ് അറിയിച്ചു.
keywords: inl-election-candidate-cpim-discussion-will-alley-after-election
keywords: inl-election-candidate-cpim-discussion-will-alley-after-election

Post a Comment
0 Comments