പള്ളിക്കര:(www.evisionnews) പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയായി നിയമിക്കപ്പെട്ടതിനു ശേഷം ആദ്യമായി യു.എ.ഇ. സന്ദർശനം നടത്തുന്ന പയ്യക്കി ഉസ്താദ് പി.കെ.അബ്ദുൽ ഖാദർ മുസ്ലിയാർക്ക് അക്ക ദമി ദുബൈ കമ്മിറ്റി ആവേശോജ്വല സ്വീകരണം നൽകി
വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാനിധ്യം കൊണ്ട് ശ്രദ്ധേയമായി. കർണാടക വനം വകുപ്പ് മന്ത്രി രമനാഥ റൈ,എൻ.എം.സി.ഗ്രൂപ്പ് വൈസ് ചെയർമാൻ ഡോ.ബി.ആർ.ഷെട്ടി, മഞ്ചേശ്വരം എം.എൽ.എ. പി.ബി.അബ്ദുൽ റസാക്ക്, കോൺഗ്രസ് നേതാവ് പി.എ. അശ്രഫലി, തുടങ്ങിയ പ്രമുഖരാണ് പരിപാടിക്ക് ആശംസകൾ നേരാൻ എത്തിയത്.
അബ്ദുൽ ഖാദർ അസ് അദിയുടെ അധ്യക്ഷതയിൽ പി.എ.ഗ്രൂപ്പ് ചെർമാൻ പി.എ.ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ഹംസ തൊട്ടിയിൽ, എം.എച്. മുഹമ്മദ് കുഞ്ഞി, അബ്ബാസ് ഫൈസി പുത്തിഗെ,മജീദ് ദാരിമി പൈവളികെ, ഹനീഫ് കൽമട്ട, സയ്യിദ് അസ്കറലി തങ്ങൾ, മൊയ്ദീൻ കുട്ടി ഹാജി ദിബ്ബ, മുനീർ ചെർക്കളം, ഫൈസൽ റഹ്മാനി ബായാർ, ബദ്രുദ്ദീൻ ഹെംതാർ, ടി.എ. മൂസ ഉപ്പള, അസീസ് മരിക്കെ, സുബൈർ നിസാമി, സിദ്ദീക്ക് ഫൈസി, അയൂബ് ഉറുമി, ഷംസുദ്ദീൻ ഹനീഫി, യാഖൂബ് മൗലവി, നൂറുദ്ധീൻ കാഞ്ഞങ്ങാട്, സ്വാലിഹ് കളായി, ഹമീദ് ഹാജി പൈവളികെ, ഷാഫി ഹാജി പൈവളികെ, ഗഫൂർ എരിയാൽ, അബ്ബാസ് കളനാട്, ഇല്യാസ് കട്ടക്കാൽ, ഷംസീർ അടൂർ, മുനീഫ് ബദിയടുക്ക, സിദ്ദീക്ക് കനിയടുക്കം തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. മജ്ലിസുന്നൂർ ആത്മീയ സദസ്സിനു സയ്യിദ് അബ്ദുൽ ഹഖീം തങ്ങൾ നേതൃത്വം നൽകി. സ്വീകരണത്തിനു പയ്യക്കി ഉസ്താദ് നന്ദി പറഞ്ഞു. മഹമൂദ് ഹാജി പൈവളികെ സ്വാഗതവും അസീസ് ബള്ളൂർ നന്ദിയും പറഞ്ഞു.

Post a Comment
0 Comments