ന്യൂഡല്‍ഹി :(www.evisionnews.in) നോയിഡയില്‍ 15 വയസുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗൗതം ബുദ്ധ നഗര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. മാരകമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ടു ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ യുവാവ് ഉപദ്രവിക്കുകയായിരുന്നു. ഇതിനുശേഷം പെണ്‍കുട്ടിയെ തീ കൊളുത്തിയ യുവാവ് ഓടി രക്ഷപ്പെട്ടു. ഉച്ചത്തിലുള്ള നിലവിളി കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി അതീവ ഗുരുതര നിലയിലാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. പെണ്‍കുട്ടിയെ ഇയാള്‍ പലപ്പോഴായി മാനസിക പീഡനത്തിനു ഇരയാക്കിയിട്ടുള്ളതായി പോലീസ് പറഞ്ഞു.

Post a Comment
0 Comments