കോഴിക്കോട്:(www.evisionnews.in) ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയേയും മകനേയും സദാചാര ഗുണ്ടകള്‍ ആക്രമിച്ചു. ചേവായൂരിലാണ് സംഭവം. കോവൂര്‍ സ്വദേശിയായ നൃത്ത അധ്യാപിക കലാമണ്ഡലം ഷീബയ്ക്കും മകന്‍ ജിഷ്ണുവിനുമാണ് മര്‍ദ്ദനമേറ്റത്. ബൈക്കില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ അഞ്ചംഗ സംഘം എത്തി ഇവരെ തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. അമ്മയും മകനുമാണെന്ന് പറഞ്ഞിട്ടും അക്രമികള്‍ പിന്മാറിയില്ലെന്ന് ഷീബ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ പ്രദേശവാസികളായ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നൃത്ത പരിപാടിക്ക് ശേഷം അര്‍ധരാത്രിയില്‍ ഷീബയും മകനും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ കയറി. ഈ സമയം മുതല്‍ ഒരു സംഘം യുവാക്കള്‍ ശല്യപ്പെടുത്തി. ഹോട്ടലില്‍ നിന്നുമിറങ്ങി വീട്ടിലേക്ക് പോകും വഴി സംഘം ബൈക്കില്‍ പിന്നാലെയെത്തി തന്നെയും മകനെയും തള്ളിയിട്ട് മര്‍ദിക്കുകയായിരുന്നെന്ന് ഷീബ പറഞ്ഞു. 20 മിനിറ്റോളം മര്‍ദനം തുടര്‍ന്നുവെന്നും പിന്നീട് മറ്റൊരു വാഹനത്തിന്റെ വെളിച്ചം കണ്ടപ്പോള്‍ ഇവര്‍ ഓടി രക്ഷപെടുകയായിരുന്നെന്നും ഷീബ വ്യക്തമാക്കി.
സംഘം സഞ്ചരിച്ച ബൈക്കുകളില്‍ ഒന്നിന്റെ നമ്പര്‍ ഷീബ കുറിച്ചെടുത്തിരുന്നു. തുടര്‍ന്ന് ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തി അന്വേഷണത്തിലാണ് സംഘം പിടിയിലായത്. സംഘത്തിലെ ഒരാള്‍ ഊട്ടിയിലേക്ക് കടന്നു കളഞ്ഞതായാണ് വിവരം.

Post a Comment
0 Comments