Type Here to Get Search Results !

Bottom Ad

റഹ്മ 2016 മതപ്രഭാഷണ പരമ്പര ഇന്ന് തുടങ്ങും


പൊവ്വല്‍ : (www.evisionnews.in)അല്‍ സമാന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന റഹ്മ 2016 മതപ്രഭാഷണ പരമ്പരയ്ക്ക് ഇന്ന് തുടക്കും കുറിക്കും. പൊവ്വലില്‍  മര്‍ഹൂം പളളം അസീസ് നഗറിലാണ് റഹ്മ 2016 നടക്കുന്നത്. ഇന്ന് മുതല്‍ ആറ് ദിവസങ്ങളിലായി നടക്കുന്ന മതപ്രഭാഷണ പരമ്പരയ്ക്ക് തുടക്കം കുറിച്ച് ട്രസ്റ്റ് രക്ഷാധികാരി പളളം അബ്ദുല്ല ഹാജി പതാക ഉയര്‍ത്തും. തുടര്‍ന്ന് ഏഴ് മണിക്ക് കാസര്‍കോട് സംയുക്ത ഖാസിയും സമസ്ത ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്ല്യാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ചാരിറ്റി ട്രസ്റ്റ് ചെയര്‍മാന്‍ എം എ നിസാര്‍ അദ്ധ്യക്ഷത വഹിക്കും, ട്രസ്റ്റ് രക്ഷാധികാരികളായ എം എസ് മുഹമ്മദ് കുഞ്ഞി, എം അബ്ദുല്ല കുഞ്ഞി ഹാജി, എ ബി ഷാഫി, പീടിക അബൂബക്കര്‍, ജമാഅത്ത് സെക്രട്ടറി ബിസ്മില്ല മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ ബിസ്മില്ല അബ്ദുല്‍ ഖാദര്‍, എ ബി ഹാരിസ്, മൊയ്തു ബാവാഞ്ഞി, കെ പി ഹമീദ്, തുടങ്ങിയവര്‍ സംസാരിക്കും. കണ്‍വീനര്‍ ബാത്തിഷ പൊവ്വല്‍ സ്വാഗതവും, ട്രഷറര്‍ ബഷീര്‍ ബിസ്മില്ല നന്ദിയും പറയും. തുടര്‍ന്ന് അല്‍-ഹാഫിള് മുഹമ്മദ് ആഷിഖ് ഇബ്രാഹിം അമ്മിനിക്കാട് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നുളള ദിവസങ്ങളില്‍ കെ എം അബ്ദുല്‍ അസീസ് ദാരിമി പൊന്‍മല, അല്‍-ഹാഫിള് ഇ പി അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം, ജലീല്‍ റഹ്മാനി വാണിയന്നൂര്‍, ശെമീസ് ഖാന്‍ നാഫിഇ തൊടുപുഴ, ബഷീര്‍ ഫൈസി ദേശമംഗലം, സയ്യിദ് നജ്മുദ്ദീന്‍ ഹൈദ്രോസ് പൂക്കോയ തങ്ങള്‍ മലപ്പുറം തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. സമാപന സമ്മേളനം ട്രസ്റ്റ് രക്ഷാധികാരി എം എസ് മുഹമ്മദ് കുഞ്ഞിയുടെ അദ്ധ്യക്ഷതയില്‍ കര്‍ണ്ണാടക ആരോഗ്യ മന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. കെ കുഞ്ഞിരമാന്‍ എം എല്‍ എ , ലത്തീഫ് ഉപ്പള ഗേറ്റ്, എ ജി സി ബഷീര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും

Post a Comment

0 Comments

Top Post Ad

Below Post Ad