കൊല്ലം (www.evisionnews.in): പത്താനപുരത്ത് ഗണേഷ് കമാറിനെതിരെ ജഗദീഷിനെ രംഗത്തിറക്കാനുള്ള ഡിസിസി നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചവരെ ഒഴിവാക്കി വരുത്തന്മാരെ പത്താനാപുരത്ത് ഇറക്കാന്‍ അനുവദിക്കില്ല. കൊല്ലത്തെ കോണ്‍ഗ്രസ് നേതാക്കള്‍ എന്ത് ചെയ്യണമെന്നും എങ്ങോട്ട് പോകണമെന്നും എസി റൂമില്‍ ഇരിക്കുന്ന സംസ്ഥാന നേതാക്കള്‍ പറയണമെന്ന പോസ്റ്ററുമായാണ് യൂത്ത് കോണ്‍ഗ്രസ് രംഗത്തിറങ്ങിയിരിക്കുന്നത്.
പത്തനാപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായാണ് കെപിസിസി ജഗദീഷിനെ പരിഗണിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതു സംബന്ധിച്ച് കെപിസിസി നേതൃത്വം ജഗദീഷുമായി കൂടിക്കാഴ്ച നടത്തി. മത്സരിക്കാനുള്ള സന്നദ്ധത ജഗദീഷ് അറിയിച്ചിട്ടുണ്ട്.
Keywords: Kollam-news-poster

Post a Comment
0 Comments