Type Here to Get Search Results !

Bottom Ad

വൈദ്യുതി പ്രതിസന്ധി അറിയിക്കാന്‍ മന്ത്രിക്ക് ഫോണ്‍വിളിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു


സുള്ള്യ (www.evisionnews.in): വൈദ്യുതി പ്രതിസന്ധി അറിയിക്കാന്‍ ഊര്‍ജമന്ത്രിയെ ഫോണില്‍ വിളിച്ചതിന് യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. സുള്ള്യ ബെള്ളാരയിലെ മുന്‍ വ്യാപാരി വ്യവസായി സംഘടനയുടെ പ്രസിഡന്റ് സായിഗിരിധര്‍ റൈയെയാണ് അറസ്റ്റു ചെയ്തത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടു.

കര്‍ണാടക ഊര്‍ജമന്ത്രി ഡി.കെ ശിവകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സുള്ള്യയിലെ വൈദ്യുതി പ്രതിസന്ധിയെപറ്റി നേരിട്ട് മന്ത്രിയോട് സംസാരിച്ച് നടപടി എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കാനാണ് സായി ഗിരിധര്‍ റൈ മന്ത്രിയെ ഫോണില്‍ വിളിച്ചത്. എന്നാല്‍ മന്ത്രി ഫോണ്‍ കട്ടുചെയ്തു. 

തുടര്‍ന്ന് ഇയാള്‍ വീണ്ടും വിളിച്ച് വൈദ്യുതി പ്രതിസന്ധിയെപ്പറ്റി അറിയിച്ചു. ഇതില്‍ ക്ഷുഭിതനായ മന്ത്രി തന്റെ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസംവരുത്തുന്ന രീതിയില്‍ സംസാരിച്ച് സമയം നഷ്ടപ്പെടുത്തി എന്നാരോപിച്ച് സുള്ള്യ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് എത്തിയപ്പോള്‍ വാതില്‍ തുറക്കാന്‍ വിസമ്മതിച്ച സായിഗിരിധര്‍ റൈയെ വീടിന്റെ ഓടിളക്കി അകത്തുചെന്നാണ് അറസ്റ്റുചെയ്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad