തൃക്കരിപ്പൂര്‍ (www.evisionnews.in): വീട് കുത്തിത്തുറന്ന് അഞ്ചുലക്ഷം രൂപയുടെ ഡയമണ്ട് നെക്ലേസും 25 പവന്‍ സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. ഇളമ്പച്ചി മണക്കാട്ട് അറക്ക് പരിസരത്ത് താമസിക്കുന്ന റിട്ട എഞ്ചിനീയര്‍ ടി.വി സുധീര്‍ കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്.
സുധീര്‍ കുമാറും ഭാര്യ രുഗ്മിണിയും മാത്രമായിരുന്നു വീട്ടില്‍ താമസം. ഇവര്‍ രണ്ടുപേരും വീടും പൂട്ടി മനിയേരിയിലുള്ള മകളുടെ വീട്ടിലേക്ക് പോയിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടത്. വീടിനകത്തെ അലമാര കുത്തിത്തുറന്ന് അതിനകത്തെ വസ്ത്രങ്ങളും മറ്റും വലിച്ചെറിഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ കവര്‍ന്നത് അറിയുന്നത്. ചന്തേര പോലിസ് കേസെടുത്ത് അനേഷണം ആരംഭിച്ചു.

Post a Comment
0 Comments