കോഴിക്കോട്: (www.evisionnews.in)വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലീം ലീഗിന്റെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയായി. അഞ്ചു മന്ത്രിമാര്‍ ഉള്‍പ്പടെ 14 സിറ്റിങ് എം എല്‍ എമാര്‍ വീണ്ടും മല്‍സരിക്കും. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഇത്തവണ വേങ്ങരയില്‍നിന്ന് മലപ്പുറത്തേക്ക് മാറും. വേങ്ങരയില്‍ കെപിഎ മജീദിനെയാണ് ലീഗ് പരിഗണിക്കുന്നത്. അതേസമയം കെ എന്‍ എ ഖാദര്‍, ടി എ അഹമ്മദ് കബീര്‍, എം പി അബ്ദുസമ്മദ് സമദാനി. കെ മുഹമ്മദുണ്ണിഹാജി എന്നി സിറ്റിംഗ് എം എല്‍ എ മാര്‍ക്ക് സീറ്റില്ല. മഞ്ചേരിയില്‍ അഡ്വ. ഉമറിനെ മാറ്റാന്‍ ആലോചനയുണ്ട്. കുന്ദമംഗലവും ബാലുശ്ശേരിയും, കുറ്റിയാടിയും നാദാപുരവും വെച്ചുമാറും. കൊടുവള്ളി, കാസര്‍ഗോഡ്, തിരുവമ്പാടി, മഞ്ചേരി, കോട്ടക്കല്‍ മണ്ഡലങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ല.
ലീഗിന്റെ സാധ്യതാ പട്ടിക
കാസര്‍ഗോഡ്- എന്‍ എ നെല്ലിക്കുന്ന്/ എം സി ഖമറുദ്ദിന്‍
മഞ്ചേശ്വരം- അബ്ദുള്‍ റസാഖ്
അഴീക്കോട്- കെ എം ഷാജി
കോഴിക്കോട് സൗത്ത്- എം കെ മുനീര്‍
ബാലുശ്ശേരി- യു സി രാമന്‍.
കൊടുവള്ളി- ഉമര്‍ മാസ്റ്റര്‍/റസാഖ് മാസ്റ്റര്‍
നാദാപുരം- സൂപ്പി നരിക്കാട്ടേരി/ സിവിഎം വാണിമേല്‍
മലപ്പുറം- പി കെ കുഞ്ഞാലിക്കുട്ടി
വേങ്ങര- കെപിഎ മജീദ്/ ഉബൈദ്
പെരിന്തല്‍മണ്ണ- മഞ്ഞളാം കുഴി അലി
ഏറനാട്- പി കെ ബഷീര്‍
തിരൂരങ്ങാടി- പി കെ അബ്ദുറബ്ബ്
താനൂര്‍- അബ്ദുറഹ്മാന്‍ രണ്ടത്താണി.
തിരൂര്‍- സി മമ്മൂട്ടി
കോട്ടക്കല്‍- അബ്ദുള്‍ ഹമീദ് (?)
മങ്കട- ടി എ അഹമ്മദ് കബീര്‍/സൈനുല്‍ ആബിദിന്‍ തങ്ങള്‍
കൊണ്ടോട്ടി- ടി വി ഇബ്രാഹിം
വള്ളിക്കുന്ന്- എം സി മായിന്‍ഹാജി/ ഉമര്‍ പാണ്ടികശാല
മണ്ണാര്‍ക്കാട്- എന്‍ ഷംസുദ്ദീന്‍
ഗുരുവായൂര്‍- പിഎം സാദിഖലി
മട്ടാഞ്ചേരി- പി കെ ഇബ്രാഹിം കുഞ്ഞ്
ഇരവിപുരം/ചടയമംഗലം- ശ്യാം സുന്ദര്‍
അതേസമയം തിരുവമ്പാടിയില്‍ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് സഭ ലീഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ലീഗ് ഇക്കാര്യം അംഗീകരിച്ചേക്കില്ലെന്നാണ് സൂചന.

Post a Comment
0 Comments