Type Here to Get Search Results !

Bottom Ad

മാര്‍ട്ടിന്‍ ക്രോ അന്തരിച്ചു


ഓക്ലന്‍ഡ് (www.evisionnews.in): ന്യൂസിലന്‍ഡ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോ (53) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മികച്ച ക്യാപ്റ്റനും ടെസ്റ്റ് ബാറ്റ്‌സ്മാനുമായിരുന്നു മാര്‍ട്ടിന്‍ ഡേവിഡ് ക്രോ. 19മത് വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍എത്തിയ ക്രോ ആ തലമുറയിലെ ഏറ്റവും സാങ്കേതിക മികവുള്ള ബാറ്റ്‌സ്മാനായിരുന്നു. 

മാര്‍ട്ടിന്‍ ക്രോ ക്യാപ്റ്റനായിരിക്കുമ്പോഴാണ് ന്യൂസിലന്‍ഡ് 1992ലെ ലോകകപ്പ് ക്രിക്കറ്റ് സെമിയിലെത്തിയത്. അന്ന്   ആസ്‌ട്രേലിയക്കെതിരെ സെഞ്ചുറി നേടിയിരുന്നു.  1996ലാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. മുന്‍ മിസ് യൂണിവേഴ്‌സ് ലോറ ഡൌന്‍സാണ് ഭാര്യ. മക്കള്‍: എമ, ഹില്‍ട്ടന്‍, ജാസ്മിന്‍






Post a Comment

0 Comments

Top Post Ad

Below Post Ad