Type Here to Get Search Results !

Bottom Ad

പുനത്തില്‍ വീട്ടുതടങ്കലിലെന്ന് ആരോപണം


കോഴിക്കോട്: (www.evisionnews.in) പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതായി ആരോപണം. ബന്ധുക്കളില്‍ ചിലരാണ് പുനത്തിലിനെ വീടിനുള്ളില്‍ അടച്ചിട്ടിരിക്കുന്നതെന്നാണ് ആക്ഷേപം. സ്വജീവിതത്തിലെ അരാജകത്വങ്ങളെ മഹത്വവല്‍ക്കരിക്കുന്ന പുനത്തിലിന്റെ നടപകള്‍ ബന്ധുക്കളില്‍ അസംതൃപ്തി സൃഷ്ടിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹത്തെ വീട്ടുതടങ്കലിട്ടതെന്നാണ് ആരോപണം. കോഴിക്കോട് ബീച്ചിന് സമീപം ഫ്‌ളാറ്റിലാണ് അദ്ദേഹം വര്‍ഷങ്ങളോളം താമസിക്കുന്നത്.

പുനത്തില്‍ വിഷാദരോഗത്തിന് അടിമയാണെന്നും അദ്ദേഹവുമായി ബന്ധമുള്ളവര്‍ പറയുന്നു. ഗള്‍ഫില്‍ നിന്ന് വല്ലപ്പോഴുമെത്തുന്ന മകന്‍ മാത്രമാണ് ആശ്വാസം എന്നു കുഞ്ഞബ്ദുള്ള പറഞ്ഞതായി പുനത്തിലിനെ രഹസ്യമായി കണ്ട ഒരാള്‍ വ്യക്തമാക്കി. പുനത്തിലിന്റെ വീട്ടുതടങ്കല്‍ സംബന്ധിച്ച് ചില വിവരങ്ങള്‍ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം പുറത്തുവിട്ടിട്ടുണ്ട്.


keywords: punathil-kunghabdullah-


Tags

Post a Comment

0 Comments

Top Post Ad

Below Post Ad