ഇസ്‌ലാമാബാദ്:(www.evisionnews.in) ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെ ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഷാഹിദ് അഫ്രീദിയെ മാറ്റാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ആലോചിക്കുന്നതായി സൂചന. ടീമിന്റെ പരാജയത്തിന് കാരണം അഫ്രീദിയാണെന്ന തരത്തില്‍ ചില മുന്‍ താരങ്ങളും രംഗത്തു വന്നിരുന്നു. സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചായിട്ട് പോലും ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറെ ഉള്‍പ്പെടുത്തിയില്ലെന്നാണ് ആരോപണം. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുന്‍പായി ഇന്ത്യക്കാരുടെ സ്‌നേഹം സംബന്ധിച്ച് അഫ്രീദി നടത്തിയ പരാമര്‍ശങ്ങളും ക്രിക്കറ്റ് ബോര്‍ഡിനെ ചൊടിപ്പിച്ചിട്ടുണ്ട്. അതിനിടെ സെലക്ഷന്‍ കമ്മിറ്റിയെ പിരിച്ചു വിടാനും പി.സി.ബി ആലോചിക്കുന്നുണ്ട്. ലോകകപ്പ് പാകിസ്ഥാന്‍ നേടിയാല്‍ പോലും ഹാറൂണ്‍ റഷീദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയെ നിലനിര്‍ത്തേണ്ടതില്ലെന്നാണ് അദ്ധ്യക്ഷന്‍ ഷഹരിയാര്‍ ഖാന്റെ തീരുമാനം. എഷ്യാകപ്പിലെ ടീമിന്റെ പരാജയം അന്വേഷിക്കാന്‍ രൂപീകരിച്ച സമിതിയും സെലക്ഷന്‍ കമ്മിറ്റിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ലോകകപ്പില്‍ പരാജയപ്പെട്ടതോടെ ടീമിനെതിരെ കനത്ത പ്രതിഷേധമാണ് പാകിസ്ഥാനില്‍ ഉയരുന്നത്. പലരും ടിവി തല്ലിപ്പൊട്ടിച്ചും ബാറ്റുകള്‍ കൂമ്പാരമായി കത്തിച്ചുമാണ് പ്രതിഷേധിച്ചത്. ട്വന്റി20യില്‍ ഇന്ത്യയെ പാകിസ്ഥാന്‍ ഇതുവരെ തോല്‍പ്പിച്ചിട്ടില്ല
അഫ്രീദിയുടെ ക്യാപ്റ്റന്‍സി തെറിച്ചേക്കും
10:27:00
0

Tags

Post a Comment
0 Comments