Type Here to Get Search Results !

Bottom Ad

പുലിക്കുന്നിലെ വീട്ടില്‍ കവര്‍ച്ച; 35000 രൂപ നഷ്ടപ്പെട്ടു


കാസര്‍കോട്: (www.evisionnews.in) ചന്ദ്രഗിരി റൂട്ടില്‍ ബജാജ് ഷോറൂമിന് തൊട്ടടുത്ത പറമ്പിലെ വീട്ടില്‍ കവര്‍ച്ച. 35000 രൂപ നഷ്ടപ്പെട്ടു. തമിഴ്‌നാട് സ്വദേശികളായ തെങ്ങുകയറ്റ തൊഴിലാളികളാണ് അഞ്ചുപേരാണ് ഈ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നത്. 

തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ ഇവര്‍ ജോലിക്ക് പോയ സമയത്താണ് കവര്‍ച്ച നടന്നത്. സ്വദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവര്‍. കുറിവിളിച്ച് സ്വരൂപിച്ച പണമാണ് നഷ്ടപ്പെട്ടത്. വീടിന് പിന്‍വശത്തെ ജനല്‍ അടര്‍ത്തിമാറ്റി ഉള്ളില്‍ കടന്ന് സ്യൂട്ടകേസില്‍ സൂക്ഷിച്ച പണമാണ് മോഷ്ടിച്ചത്. തൊഴിലാളികളുടെ പരാതിയില്‍ ടിൗണ്‍ പോലീസ് അന്വേഷണം തുടങ്ങി.

keywords: pulikkunn-theft-out-state-workers

Post a Comment

0 Comments

Top Post Ad

Below Post Ad