Type Here to Get Search Results !

Bottom Ad

ലോക ജല ദിനത്തില്‍ പറവകള്‍ക്ക് തണ്ണീര്‍ കുടമൊരുക്കും :എം എസ് എഫ്


കാസര്‍കോട് : (www.evisionnews.in)കടുത്ത വേനലിന്റെ ചുടില്‍ വെള്ളം കിട്ടാന്‍ പ്രയാസപ്പെടുന്ന പറവകള്‍ക്കും നാല്‍ക്കാലി മൃഗങ്ങള്‍ക്കും തണ്ണീര്‍ കുടം ഒരുക്കാന്‍ എംഎസ് എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഓരോ എം എസ് എഫ് പ്രവര്‍ത്തകനും വീടുകളിലും അങ്ങാടികളിലുമാണ് തണ്ണീര്‍ കുടങ്ങള്‍ ഒരുക്കുന്നത് . ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് കാഞ്ഞങ്ങാട്ട് വെച്ച് പ്രമുഖ സാഹിത്യകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ.അംബികാസുതന്‍ മാങ്ങാട് നിര്‍വ്വഹിക്കും. ജില്ലാ പ്രസിഡന്റ് ഹാശിം ബംബ്രാണി അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ , റൗഫ് ബായിക്കര , ഉസാം പള്ളങ്കോട് , ഇര്‍ഷാദ് മൊഗ്രാല്‍ മറ്റു ഭാരവാഹികള്‍ സംബന്ധിക്കും

Post a Comment

0 Comments

Top Post Ad

Below Post Ad