കൊയിലാണ്ടി: (www.evisionnews.in) കോഴിക്കോട് കൊയിലാണ്ടിയില്‍ അഞ്ചുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ദേശീയപാതയില്‍ സ്റ്റേറ്റ് ബാങ്കിനു പിറകിലുള്ള ഫയ്‌സ് കോംപ്ലക്‌സിന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടുത്തമുണ്ടായത്.
എ.ടി.എം, ഫെഡറല്‍ ബാങ്ക് അടക്കം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. ഒന്നാം നിലയിലുള്ള എ.ടി.എം തീപിടുത്തത്തില്‍ നശിച്ചു. വടകര, പേരാമ്പ്ര സ്റ്റേഷനുകളില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘമെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു. അപകട കാരണം വ്യക്തമല്ല.
keywords: koilandi-fire-building


Post a Comment
0 Comments