തിരുവനന്തപുരം (www.evisionnews.in): കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി തന്നെ എതിര്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാറുമായി തുറന്ന പോരിനൊരുങ്ങി വി.എം സുധീരന്‍. പീരുമേട്ടിലെ ഭൂമി വിഷയവുമായി ബന്ധപ്പെട്ടും വിവരാവകാശ പരിധിയില്‍ നിന്ന് വിജിലന്‍സിനെ ഒഴിവാക്കിയതിനെതിരെയും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അയച്ച കത്ത് പുറത്തു വിട്ടാണ് സുധീരന്‍ സര്‍ക്കാരിനെ കുത്തുന്നത്. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് സര്‍ക്കാരിനെതിരെയുള്ള തന്റെ കത്ത് വി.എം സുധീരന്‍ പുറത്തുവിട്ടത്.
പീരുമേട്ടിലെ 1303 ഏക്കറോളം വരുന്ന ഹോപ്പ് എസ്റ്റേറ്റ് ഭൂമിയുടെ കാര്യത്തിലാണ് സുധീരന്റെ കത്ത്. ഹോപ്പ് എസ്റ്റേറ്റിനനുകൂലമായി മന്ത്രിസഭ തീരുമാനമെടുത്തുവെന്നും കത്തില്‍ സുധീരന്‍ പറയുന്നു. എസ്റ്റേറ്റുകാരെ സഹായിക്കുന്ന ഉത്തരവാണ് സര്‍ക്കാര്‍ പുറത്തിറക്കിയതെന്നും, ആ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും സുധീരന്‍ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെടാനുള്ള സാഹചര്യമൊരുക്കുകയാണ് സര്‍ക്കാരെന്നും കത്തില്‍ സുധീരന്‍ ആരോപിക്കുന്നുണ്ട്.
Post a Comment
0 Comments