ന്യൂഡല്‍ഹി:(www.evisionnews.in) പ്രിയങ്കാ ഗാന്ധിയെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് നീക്കം.പാര്‍ട്ടിയുടെ പുതിയ രാഷ്ട്രീയ തന്ത്രജ്ഞനും മാനേജ്‌മെന്റ് വിദഗ്ധനുമായ പ്രശാന്ത് കിഷോര്‍ ഉതു സംബന്ധിച്ച റിപ്പോര്‍ട്ട് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് നല്‍കിയെന്നാണ് സൂചന. പ്രിയങ്കയുടെ വ്യക്തിപ്രഭാവവും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രൂപസാദൃശ്യവും അനുകൂല ഘടകങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ മുന്നില്‍ നിര്‍ത്തിയുള്ള ബി.ജെ.പിയുടെ പ്രചാരണത്തിനും, ബീഹാറില്‍ നിതീഷ് കുമാറിനെ മുന്‍നിര്‍ത്തി മഹാസഖ്യത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കും നേതൃത്വം നല്‍കിയത് പ്രശാന്ത് കിഷോറായിരുന്നു.അതുകൊണ്ടുതന്നെ പ്രിയങ്കാ ഗാന്ധി രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന അഭ്യൂഹങ്ങള്‍ ഇക്കുറി കൂടുതല്‍ ശക്തമാണ്.
പ്രിയങ്കയെ രംഗത്തിറക്കുന്നത് രാജ്യത്താകെ കോണ്‍ഗ്രസ്സിന് ഗുണം ചെയ്യുമെന്നാണ് പ്രശാന്ത് കിഷോര്‍ നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍ പ്രിയങ്കാ ഗാന്ധി ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. യു.പി നിയമസഭാതിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട് എന്നതിനാല്‍ തിടുക്കത്തില്‍ തീരുമാനമെടുക്കേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Post a Comment
0 Comments