Type Here to Get Search Results !

Bottom Ad

കെ.എം.സി.സി അബുദാബി കാസറകോട് മണ്ഡലം കമ്മിറ്റി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടത്തി

evisionnnews

അബുദാബി:(www.evisionnews.in) കെ.എം.സി.സി അബുദാബി കാസറകോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു . എട്ട് ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ കാസറകോട് മുന്‍സിപ്പല്‍ ടീമായ കിങ്ങ്‌സ് കാസര്‍ഗോഡ് ഫൈനലില്‍ ഗ്രീന്‍ മധൂരിനേ തോല്‍പ്പിച്ച് ലോജിക് സ്‌പോര്‍ട്‌സ് കപ്പില്‍ മുത്തമിട്ടു യൂത്ത് ലീഗ് കാസര്‍ഗോഡ് ജില്ലാ ട്രഷര്‍ കെ.ബി.എം ഷരീഫ് കളിക്കാരുമായി പരിചയപ്പെട്ടു.ജില്ലാ ജനറല്‍ സെക്രട്ടറി മുജീബ് മൊഗ്രാല്‍, ട്രഷര്‍ അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ആദൂര്‍, നൂര്‍ ബാകോട്, കാസിം ബെദിര, അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍, ബാഷ ബാങ്കോട്, ടി.എം.എ തുരുത്തി, അഷറഫ് ബദിയഡുക്ക, ബഷീര്‍ ബളിഞ്ചം, നൗഷാദ് മാര, അസീസ് ആറാട്ട് കടവ്, സുലൈമാന്‍ കാനക്കോട്, ശിഹാബ്ഖാസിലേന്‍, നജീബ് അന്നടുക്കം, അബ്ദുല്ല പൈക്ക, സമീര്‍ തായലങ്ങാടി, ശമീം ബേക്കല്‍, സുല്‍ഫി ഷേണി തുടങ്ങിയവര്‍ സംബന്ധിച്ചു. ഹനീഫ പടിത്താര്‍ മൂല സ്വാഗതവും ടൂര്‍ണ്ണമെന്റ് കമ്മിറ്റീ ചെയര്‍മാന്‍ മുഹമ്മദ് ആലംപാടി നന്ദിയും പറഞ്ഞു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad