ന്യൂഡല്‍ഹി: (www.evisionnews.in) ഭാരത് മാതാ കി ജയ് മുദ്രാവാക്യം വിളിക്കാന്‍ വിസമ്മതിച്ചതിന് ആക്രമിച്ചെന്ന പരാതിയുമായി മദ്‌റസാ വിദ്യാര്‍ഥികള്‍. മദ്‌റസയിലെ പഠനത്തിന്റെ ഇടവേളയില്‍ അടുത്തുള്ള പാര്‍ക്കിലെത്തിയ മൂന്നു വിദ്യാര്‍ഥികളോട് ഒരു സംഘമാളുകള്‍ ഭാരത് മാതാ കി ജയ് എന്നു വിളിക്കാന്‍ പറഞ്ഞു. ഇത് നിഷേധിച്ച വിദ്യാര്‍ഥികളെ ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികളായ ദില്‍കഷ്, അജ്മല്‍, നഹീം എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ഡല്‍ഹിയിലെ ബേഗംപൂരില്‍ മാര്‍ച്ച് 26നാണ് സംഭവം. മദ്‌റസയില്‍ നിന്ന് 300 മീറ്റര്‍ അകലെയുള്ള പാര്‍ക്കിലേക്ക് നടക്കാനിറങ്ങിയതാണ് ദില്‍കഷും സുഹൃത്തുക്കളും. മര്‍ദ്ദനമേറ്റ ദില്‍കഷ് ആണ് പരാതിയുമായി പൊലിസിനെ സമീപിച്ചത്. പരാതിയിന്‍മേല്‍ പൊലിസ് കേസെടുത്തു. മര്‍ദ്ദനത്തില്‍ ദില്‍കഷിന്റെ കൈയ്ക്ക് പരുക്കുണ്ട്.
keywords: bharath-matha-lki-jai-madrasa-student-attacked
Post a Comment
0 Comments