മംഗളൂരു: (www.evisionnews.in) കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നു സംശയിക്കുന്നതായും ബന്ധുക്കള്‍ പരാതിപ്പെട്ടു.
ബണ്ട്വാള്‍ അഡ്യാര്‍ക്കട്ടെയിലെ ഇക്ബാലാ(30)ണ് വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കയ്യിലും വസ്ത്രങ്ങളിലും രക്തവും കഴുത്തില്‍ പരുക്കുമുണ്ടായിരുന്നു. മൃതദേഹത്തിന്റെ കാല്‍ നിലത്തു തട്ടിയ നിലയിലുമാണ്.
വാതില്‍ തുറന്നിട്ടനിലയിലായിരുന്നു. ഇതാണ് മരണത്തില്‍ സംശയം ജനിപ്പിച്ചത്. ഭാര്യയും മക്കളും ഉജിറെയില്‍ ഒരാഴ്ചത്തെ ഒരു ചടങ്ങില്‍ പങ്കെടുക്കാനായി പോയിരിക്കുകയായിരുന്നു. വിളിച്ചപ്പോള്‍ ഇക്ബാല്‍ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്നു പന്തികേടു തോന്നി ഭാര്യ ചടങ്ങ് ഉപേക്ഷിച്ച് തിരിച്ചെത്തിയപ്പോഴാണു മരിച്ച നിലയില്‍ കണ്ടത്. ഇക്ബാല്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലെന്നു ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. ബണ്ട്വാള്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
keywords: congress-activist-hang-death
Post a Comment
0 Comments