Type Here to Get Search Results !

Bottom Ad

ബാങ്കില്‍ പണയം വച്ച 53.7 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ല


ഉഡുപ്പി: (www.evisionnews.in) അലഹാബാദ് ബാങ്ക് ഉഡുപ്പി ബ്രാഞ്ചില്‍ പണയം വച്ച 53.7 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതായി. ഇതേ തുടര്‍ന്ന് ബ്രാഞ്ച് മാനേജര്‍ ബിമല്‍ കൃഷ്ണന്റെ പരാതിയില്‍ ജീവനക്കാരനായ കെ.എച്ച്. പൈ, ദേബ് പ്രസാദ്, സതീഷ് ഷെട്ടിഗാര്‍, ഭാസ്‌കര്‍, ശരത്കുമാര്‍ എന്നിവര്‍ക്കെതിരെ ഉഡുപ്പി പൊലീസ് കേസെടുത്തു. 

അമ്പല്‍പാടിയിലെ ശോഭ മല്ലാരു(58.56 ഗ്രാം), കാപ്പുവിലെ താജ് മുഹമ്മദ് (43.10 ഗ്രാം), ബാര്‍ക്കൂറിലെ കൃഷ്ണാനന്ദ നായക് (69 ഗ്രാം), തെങ്കപേട്ടെയിലെ പ്രതിഭാ റാവു (115.80 ഗ്രാം), തെങ്കനിഡിയൂരിലെ ശകുന്തള (24.2 ഗ്രാം), തെമ്പെട്ടെയിലെ ശ്രീധര്‍ റാവു (119 ഗ്രാം) എന്നിവര്‍ പണയം വച്ച ആഭരണങ്ങളാണു കാണാതായത്. പണയം വച്ച ആഭരണങ്ങള്‍ തിരിച്ചെടുക്കാനായി ശോഭ മല്ലാരു ബാങ്കിലെത്തിയതോടെയാണു കള്ളക്കളി പുറത്തായത്. ആഭരണങ്ങള്‍ തിരികെ ലഭിക്കാതെ വന്നതോടെ ശോഭ പരാതിപ്പെട്ടു. തുടര്‍ന്നു സോണല്‍ മാനേജരുടെ നേതൃത്വത്തില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് കൂടുതല്‍ പേരുടെ പണയപണ്ടങ്ങള്‍ കാണാനില്ലെന്നു കണ്ടെത്തിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad