Type Here to Get Search Results !

Bottom Ad

പൂരക്കളി പന്തലില്‍ മൂന്നു വയസുകാരന്‍ ശ്രദ്ധേയനാവുന്നു


ഉദുമ: (www.evisionnews.in)പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരക്കളി പന്തലില്‍ കുട്ടികുരുന്നുകളുടെ കളി കാണാന്‍ സ്ത്രീകളടക്കം നിരവധി പേര്‍ ക്ഷേത്രത്തിലെത്തുന്നു. മൂന്നു വയസുകാരന്‍ അദൈ്വത് ആണ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം. തെക്കേക്കരയിലെ പുരുഷോത്തമന്റെയും അഞ്ജുവിന്റെയും മകന്‍ ഏറ്റവും ഇളം പ്രായം കൊണ്ട് ശ്രദ്ധിക്കപ്പെടുമ്പോള്‍ തെക്കേക്കരയിലെ തന്നെ പി.വി കുഞ്ഞിക്കണ്ണന്‍ പൂരക്കളി പന്തലില്‍ ശ്രദ്ധാ കേന്ദ്രമാവുന്നത് തന്റെ പ്രായാധിക്യത്താലാണ്. പൂരക്കളിക്കായി ജീവിതം തന്നെ മാറ്റി വെച്ച കുഞ്ഞിക്കണ്ണന്‍ പ്രായാധിക്യത്താല്‍ അവശനാണെങ്കിലും കളിക്കളം വിടാന്‍ തയ്യാറല്ല. കൂടെ കളിക്കുന്നവര്‍ക്കെല്ലാം കഴിഞ്ഞ മൂന്നു വര്‍ഷമായി പൂരക്കളി ഉടുപ്പ് സമ്മാനിക്കുന്നു. മക്കളും പേരക്കിടാക്കളും പൂരക്കളി പരിശീലനത്തിലാണ്.
പാലക്കുന്നില്‍ പൂരാഘോഷം ഒമ്പത് ദിവസമാണ്. ഒമ്പത് ദിവസവും പൂരക്കളിയാണ് പ്രധാനം. കുട്ടി പൂരക്കളി സംഘത്തെ കാണാന്‍ നിരവധി പേര്‍ ഇത്തവണ ക്ഷേത്രത്തിലെത്തുന്നു. പൂരോത്സവംബുധനാഴ്ച സമാപിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad