കോഴിക്കോട്: (www.evisionnews.in) രാജ്യത്ത് കന്നുകാലി കച്ചവടം നിരോധിച്ചിട്ടുണ്ടോ എന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഏതെങ്കിലുമൊരു ആര്‍എസ്എസുകാരന്റെ പേര് കാണിച്ചുതരാനാകുമോ എന്നും അദ്ദേഹം വെല്ലുവളിച്ചു. കോഴിക്കോട് മുതലക്കുളത്ത് ഇഎംഎസ്എകെജി ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
കമ്യൂണിസ്റ്റുകാരെ ആര്‍എസ്എസുകാര്‍ രാജ്യസ്‌നേഹം പഠിപ്പിക്കണ്ട. സ്വാതന്ത്ര്യസമര സേനാനികളായ ഇഎംഎസ്, എകെജി, കൃഷ്ണപിള്ള തുടങ്ങിയവര്‍ നയിച്ച പാര്‍ട്ടിയാണിത്. എന്നാല്‍ ഗാന്ധിജിയുടെ ഘാതകരായ, ഗാന്ധി ഘാതകര്‍ക്ക് ക്ഷേത്രം പണിയാന്‍ നടക്കുന്ന ആര്‍എസ്എസുകാര്‍ക്ക് രാജ്യ സ്‌നേഹത്തിന്റെ എന്ത് ചരിത്രമാണ് അവകാശപ്പെടാനുള്ളത്. പിണറായി ചോദിച്ചു.
രാജ്യം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ കീഴില്‍ എന്തൊക്കെ കൊള്ളരുതായ്മകളാണ് നടക്കുന്നത്. ബിജെപി ഭരിക്കുന്നൊരു സംസ്ഥാനത്ത് കന്നുകാലികളെ കച്ചവടം ചെയ്യുന്ന രണ്ട് യുവാക്കളെ പച്ചയ്ക്ക് കൊന്ന് കെട്ടിത്തൂക്കിയിരിക്കുന്നു. കഴിഞ്ഞ കുറച്ചുകാലമായി തുടരുന്ന അസഹിഷ്ണുതയുടെ ഭാഗമാണ് ഈ കൊലപാതകവും.
രാജ്യത്ത് കന്നുകാലികളെ കച്ചവടം ചെയ്യുത് നിരോധിച്ചിട്ടുണ്ടോ. അതിന് തൊട്ടുമുമ്പല്ലേ ഒരു പൊലീസ് കുതിരയുടെ കാല് എംഎല്‍എ അടക്കമുള്ള ആര്‍എസ്എസുകാര്‍ തല്ലിയൊടിച്ചത്. ഇങ്ങനെ പോയാല്‍ ഈ രാജ്യത്ത് എല്ലാവിഭാഗം ജനങ്ങളും എങ്ങിനെയാണ് പേടികൂടാതെ ജീവിക്കുകയെന്നും പിണറായി ചോദിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മറ്റി അംഗം എളമരം കരീം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി.രാമകൃഷ്ണന്‍, എ.പ്രദീപ്കുമാര്‍ എംഎല്‍എ, എം.ഭാസ്‌കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
keywords: cow-sell-did't-ban-in-india-pinarayi

Post a Comment
0 Comments