കാസര്‍കോട്: (www.evisionnews.in) ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഐ എന്‍ എല്‍ കാസര്‍കോട് മണ്ഡലം കണ്‍വെന്‍ഷന്‍ ഐ എന്‍ എല്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഹാളില്‍ ചേര്‍ന്നു.
ഐ എന്‍ എല്‍ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് മൊയ്തീന്‍ ഹാജി ചാല അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം എം ലത്തീഫ് ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ പഞ്ചായത്ത് ബൂത്ത്തല കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു. മൊയ്തീന്‍ ഹാജി ചാല(ചെയര്‍മാന്‍), കുഞ്ഞാമു നെല്ലിക്കുന്ന്, ഹുമൈര്‍ തളങ്കര, അനീഫ് തുരുത്തി(വൈ. പ്രസി), മുനീര്‍ കണ്ടാളം(ജന. കണ്‍വീനര്‍), അനീഫ് കടപ്പുറം, നൗഷാദ് എരിയാല്‍, ആസിഫ് അലി പാടലടുക്കം(ജോ. കണ്‍വീനര്‍മാര്‍), സി എച്ച് റിയാസ്(ട്രഷറര്‍) എന്നിവരടങ്ങുന്ന 501 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
ജില്ലാ ജന. സെക്രട്ടറി അസീസ് കടപ്പുറം, ജില്ലാ വൈസ് പ്രസിഡണ്ട് മുസ്തഫ തോരവളപ്പ്, ജില്ലാ ട്രഷറര്‍ സറഫുള്ള ഹാജി പട്ടേല്‍, സെക്രട്ടറി സി എം എ ജലീല്‍, ഐ എം സി സി നേതാക്കളായ എന്‍ എം അബ്ദുല്ല, നബീല്‍, സിദ്ദീഖ് ചെങ്കള, ഖലീല്‍ എരിയാല്‍, സിദ്ദീഖ് ചേരങ്കൈ, അബൂബക്കര്‍ ഖാദ്‌രി, സിദ്ദീഖ് പാലേത്ത്, റഹിമാന്‍ തുരുത്തി എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ കണ്ടാളം സ്വാഗതവും സെക്രട്ടറി അനീഫ് കടപ്പുറം നന്ദിയും പറഞ്ഞു.
keywords: inl-ksd-convention-pre-election

Post a Comment
0 Comments