Type Here to Get Search Results !

Bottom Ad

പെട്രോൾ പമ്പുകൾ അർദ്ധരാത്രിമുതൽ അടച്ചിടും ;കാസർകോട്ടെ പമ്പ് ഉടമകളും സമരത്തിലേക്ക്


കാസറഗോഡ് :(www.evisionnews.in) പെട്രോള്‍ പമ്പുകളുടെ ലൈസന്‍സുകള്‍ ഓയില്‍ കമ്പനികള്‍ പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ നടത്തുന്ന അനിശ്ചിതകാല സമരവുമായി സഹകരിക്കാന്‍ കാസര്‍ഗോഡ് ജില്ല കമ്മറ്റി തിരുമാനിച്ചു. ജില്ലയിലെ മുഴുവന്‍ പമ്പുകളും ചെവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ അടച്ചിട്ട് സമരവുമായി സഹകരിക്കും ഒരു മുന്നറിയിപ്പും ഇല്ലാതെ പമ്പുകള്‍ അടച്ചിടുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുവപ്പെടും എന്നതിനലാണ് സമരത്തില്‍ നിന്നും വിട്ട് നിന്നതെന്ന് കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ ജില്ല  ഭാരവാഹി ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.കമ്പനിയും പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന ഭാരവാഹികളുമായി നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ സമരത്തിലേക്ക് നീങ്ങിയത്.കാസറഗോഡ് ജില്ല ഒഴികെ സംസ്ഥനത്തെ മുഴുവന്‍ പമ്പുകളും സമരത്തില്‍ പങ്കാളിയായി

Post a Comment

0 Comments

Top Post Ad

Below Post Ad