കാസര്‍കോട് (www.evisionnews.in) കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് ഗവ: കോളേജില്‍ സ്ഥാപിച്ച യക്ഷഗാന ഗവേഷണ കേന്ദ്രവും, ലൈബ്രറിയും ഉല്‍ഘാടനം ചെയ്തു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സന്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഇ. ദേവദാസന്‍ മുഖ്യ പ്രഭാഷണം നടത്തി. കര്‍ണ്ണാടക യക്ഷഗാന ബയലാട്ട അക്കാദമി അംഗം താരാനാഥ വോര്‍ക്കാടി, നഗരസഭ കൗണ്‍സിലര്‍ കെ. സവിത, വൈസ് പ്രിന്‍സിപ്പാള്‍ ഡോ: സി. ബാബുരാജ്, കന്നട വിഭാഗം എച്ച്.ഒ.ടി എസ് സുജാത, മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ: കോളേജ് കന്നട വിഭാഗം എച്ച്.ഒ.ഡി കെ.ദിനേശ് കുമാര്‍, ഡോ: രാധാകൃഷ്ണ വെള്ളൂര്‍, പി.ടി.എ വൈസ് പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പി.എസ് സഹദ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ പ്രൊ. പി.എ ശിവരാമ കൃഷ്ണന്‍ സ്വാഗതവും ഡോ: രത്‌നാകര മല്ലമൂല നന്ദിയും പറഞ്ഞു. പ്രഭാകരന്‍ കമ്മീഷന്റെ ശുപാര്‍ശപ്രകാരം കാസര്‍കോട് പാക്കേജില്‍ അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് യക്ഷഗാന മ്യൂസിയവും ലൈബ്രറിയും അടങ്ങുന്ന ഗവേഷണ കേന്ദ്രം സ്ഥാപിച്ചത്. മ്യൂസിയത്തില്‍ യക്ഷഗാനത്തിന്റെ വേഷങ്ങള്‍, ആഭരണങ്ങള്‍, വാദ്യോപകരണങ്ങള്‍ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. ലൈബ്രറിയില്‍ യക്ഷഗാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങളും യക്ഷഗാനത്തിന് ഉപയോഗിക്കുന്നപുസ്തകങ്ങളും ഒരുക്കി. മ്യൂസിയത്തിലേക്ക് വേണ്ട യക്ഷഗാന വേഷങ്ങളുടെയും ആഭരണങ്ങളുടെയും വാദ്യോപകരണങ്ങളായ ചക്രതാളം, താളം, ഹാര്‍മോണിയം, മൃദ്ദംഗം, ചെണ്ട എന്നിവയുടെയും മാതൃകകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
key words;ksd-gvt-clg-yakshyaganam

Post a Comment
0 Comments