ന്യൂഡല്‍ഹി :(evisionnews.in) ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല യൂണിയന് പ്രസിഡന്റകനയ്യ കുമാറിനെതിരായി വന്ന ദൃശ്യങ്ങള്‍ വ്യാജമെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. ജെഎന്‍യു ക്യാംപസില്‍ നിന്ന് ചിത്രീകരിച്ചുവെന്നു പറഞ്ഞ ഏഴ് വീഡിയോകളില്‍ രണ്ടെണ്ണം വ്യാജമാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. ഡല്‍ഹി സര്‍ക്കാരാണ് ദൃശ്യങ്ങള്‍ പരിശോധനയ്ക്ക് അയച്ചത്. കനയ്യയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഈ ദൃശ്യങ്ങള്‍ തെളിവാക്കിയായിരുന്നു.ഒരു പ്രമുഖ ദേശീയ മാധ്യമാണ് ഫൊറന്‍സിക് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 9 നും 11 നും ജെഎന്‍യുവില്‍ നടത്തിയ പ്രസംഗങ്ങളുടെ വിഡിയോ ആണ് പരിശോധനയ്ക്ക് അയച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത കനയ്യയുടെ വിഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.അതേസമയം, കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ ഡല്‍ഹി പൊലീസിനു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. രാജ്യദ്രോഹക്കുറ്റം എന്താണെന്നു പോലും നിങ്ങള്‍ക്ക് അറിയില്ലേയെന്നു വാദത്തിനിടെ കോടതി പൊലീസിനു വേണ്ടി ഹാജരായ അഭിഭാഷകനോട് ചോദിച്ചു. ഹര്‍ജിയില്‍ ബുധനാഴ്ചയാണ് വിധി പറയുക. കേന്ദ്ര സര്‍ക്കാരും ഡല്‍ഹി പൊലീസും ജാമ്യാപേക്ഷയെ എതിര്‍ത്തപ്പോള്‍ ഡല്‍ഹി സര്‍ക്കാരിന്റെ അഭിഭാഷകന്‍ കനയ്യ കുമാറിന് അനുകൂലമായ നിലപാടെടുത്തു.ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആക്ഷേപമുണ്ടെങ്കില്‍ ആ സമയത്ത് കേസ് എടുക്കാതിരുന്നത് എന്തുകൊണ്ടാണ്?, കനയ്യ കുമാര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കുന്ന സിസിടിവി ദൃശ്യമോ മൊബൈല്‍ റെക്കോര്‍ഡിങ്ങോ ഇല്ലെന്നു പ്രോസിക്യൂഷന്‍ വ്യക്തമാക്കിക്കഴിഞ്ഞു. കേസിന് ആധാരമായി പറയുന്ന ചാനല്‍ ദൃശ്യത്തിലെ മുദ്രാവാക്യങ്ങള്‍ ചടങ്ങിനു മുന്‍പോ ശേഷമോ ചേര്‍ത്തതാവില്ലേയെന്നു ജസ്റ്റിസ് പ്രതിഭാ റാണി ചോദിച്ചിരുന്നു.

Post a Comment
0 Comments