Type Here to Get Search Results !

Bottom Ad

പെട്രോള്‍ പമ്പ് സമരം പിന്‍വലിച്ചു

കൊച്ചി:(www.evisionnews.in)സംസ്ഥാനത്ത് പെട്രോള്‍ പമ്ബുടമകള്‍ നടത്തി വന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. പമ്ബുടമകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. പുതിയ ലൈസന്‍സുകള്‍ തല്‍ക്കാലം വേണ്ടെന്ന് സര്‍ക്കാര്‍. ലൈസന്‍സുകള്‍ക്കായി ഏകജാലകസംവിധാനം ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കി. പമ്ബുകള്‍ ഉടന്‍ തുറക്കുമെന്ന് ഉടമകള്‍ അറിയിച്ചു.

നേരത്തെ, സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തീരുമാനമായിരുന്നില്ല. ഇതിനെ തുടര്‍ന്ന് വീണ്ടും ചര്‍ച്ച നടത്തുകയായിരുന്നു. പുതിയ ലൈസന്‍സുകള്‍ സ്വീകാര്യമല്ലെന്നായിരുന്നു എണ്ണകമ്ബനികളുടെ നിലപാട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്നും അവര്‍ അറിയിച്ചിരുന്നു.

‍സര്‍ക്കാര്‍ ഉടമസ്ഥതയിലുളള പമ്ബുകളും എണ്ണ കമ്ബനികള്‍ നേരിട്ട് നടത്തുന്ന പമ്ബുകളും മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം, പെട്രോള്‍ പമ്ബുടമകളുടെ അനിശ്ചിതകാലസമരം മൂലം സംസ്ഥാനം ഇന്ധനക്ഷാമത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.

ഇന്നലെ അര്‍ധരാത്രി മുതല്‍ രണ്ടായിരത്തിലധികം പമ്ബുകളാണ് അടഞ്ഞുകിടക്കുന്നത്. പമ്ബുകളുടെ പ്രവര്‍ത്തനത്തിനായി മൂന്ന് ലക്ഷത്തിലേറെ ചെലവ് വരുന്ന നാല് പുതിയ ലൈസന്‍സുകള്‍ നിര്‍ബന്ധമാക്കിയതിനെതിരെയാണ് പമ്ബുടമകളുടെ പ്രതിഷേധം.

Post a Comment

0 Comments

Top Post Ad

Below Post Ad