ദുബായ്:(www.evisionnews.in)ഉത്തര മലബാറിലെയും ദക്ഷിണ കര്‍ണാടകയിലെയും പ്രമുഖ പണ്ഡിതസാനിധ്യവും പള്ളിക്കര സംയുക്ത ജമാഅത് ഖാസിയുമായ പി.കെ.അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍ 10 ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിന്നായി കഴിഞ്ഞ ദിവസം ദുബായിലെത്തി. അദ്ദേഹം സാരഥ്യം വഹിക്കുന്ന പയ്യക്കി ഉസ്താദ് ഇസ്ലാമിക് അകാദമിയുടെ ദുബൈ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ ദുബൈ അന്തരാഷ്ട്ര ഏര്‍പ്പോട്ടില്‍ വന്‍ സ്വീകരണം നല്‍കി. ഉസ്താദിന്റെ യാത്രയില്‍ സ്ഥാപനത്തിന്റെ പ്രതിനിധികളായി മജീദ് ദാരിമിയും സ്വാലിഹ് പൈവളികെയും അനുഗമിക്കുന്നുണ്ട്.
സന്ദര്‍ശനവേളയില്‍ ദുബൈ, അബുദാബി, ഷാര്‍ജ തുടങ്ങിയ പ്രദേശങ്ങളില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും. മാര്‍ച് 25ാം തിയ്യതി വൈകുന്നേരം 6 മണിക്ക് ദേരാ റാഫി ഹോട്ടലില്‍ നടക്കുന്ന സ്ഥാപനത്തിന്റെ ദുബൈ കമിറ്റി ഒരുക്കുന്ന സ്വീകരണ പരിപാടിയില്‍ പ്രവാസ മേഖലയിലെ പ്രമുഖ മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഈ പരിപാടിയുടെ വിജയത്തിന്നായി അബ്ദുല്‍ ഖാദര്‍ അസ്അദി ചേര്‍മാനായി ശാഫി ഹാജി പൈവളികെ, മഹമൂദ് ഹാജി പൈവളികെ, മുഹമ്മദ് കുഞ്ഞി ആച്ചക്കര, ഹമീദ് ഹാജി പൈവളികെ, മൊയ്ദു അട്ടഗോളി, അന്‍സാര്‍ പൈവളികെ, അസീസ് ബള്ളൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 25 അംഗ സ്വാഗത സംഘം കമിറ്റി പ്രവര്‍ത്തിച്ചു വരുന്നു. ബന്ധപ്പെടാനുള്ള നമ്പര്‍ +971555435619

Post a Comment
0 Comments