കൊച്ചി (www.evisionnews.in): കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പത്തു പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം എത്തിയിട്ടുണ്ടെന്ന് രാസപരിശോധന ഫലത്തില്‍ തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തത്.
കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കൊലപാതകം അടക്കമുള്ള സാധ്യതകളെ കുറിച്ചാണ് പോലീസിന്റെ അന്വേഷണം. അതേസമയം, മണിയുടെ പാഡിയില്‍ ചാരയം എത്തിച്ചതായി അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ അബ്കാരി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാരാന്തപ്പള്ളിയില്‍ നിന്നാണ് ചാരായം എത്തിച്ചിരിക്കുന്നത്. ചാരായമുണ്ടാക്കിയ ആളെ കസ്റ്റഡിയില്‍ എടുത്തതായും സൂചനകളുണ്ട്.
മണി അബോധാവസ്ഥയിലാവുന്ന ദിവസം പാഡിയില്‍ ഉണ്ടായിരുന്ന പത്തു പേരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. വിഷാംശം വ്യാജ മദ്യത്തില്‍ നിന്നോ സ്വയം കഴിച്ചത് വഴിയോ, അബദ്ധത്തില്‍ കഴിച്ചതോ എന്നീ സാധ്യതകളാണ് പോലീസ് അന്വേഷിക്കുന്നത്. ഔട്ട് ഹൗസിലെ മദ്യ സല്‍ക്കാരത്തില്‍ ഇരുപതിനടുത്ത് ആളുകള്‍ പങ്കെടുത്തെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്.

Post a Comment
0 Comments