Type Here to Get Search Results !

Bottom Ad

സഹോദരങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ചു: നരഹത്യാശ്രമത്തിന് കേസ്

വിദ്യാനഗര്‍ (www.evisionnews.in): സഹോദരങ്ങളായ രണ്ടുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് മൂന്നുപേര്‍ക്കെതിരെ നരഹത്യാ ശ്രമത്തിന് കേസ്. ചെര്‍ക്കള മാര്‍ത്തോമ വിദ്യാലയത്തിന് സമീപം റോഷന്‍ വില്ലയില്‍ സി. സുബൈര്‍(38), ജ്യേഷ്ഠന്‍ സിദ്ദീഖ്(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും ചെങ്കളയിലെ ആശുപത്രിയില്‍ ചികിത്സ തേടി. 

കഴിഞ്ഞ ദിവസം രാത്രി ചെര്‍ക്കള ടൗണിലാണ് സംഭവം. പള്ളിയില്‍ നിന്നിറങ്ങി അടുത്തുള്ള ജ്യേഷ്ഠന്‍ സിദ്ദീഖിന്റെ കടയിലേക്ക് പോകുന്നതിനിടെ കാറിലെത്തിയ മൂന്നംഗ സംഘമാണ് മര്‍ദ്ദിച്ചതെന്ന് സുബൈര്‍ പരാതിപ്പെട്ടു. സുബൈറിനെ അക്രമിക്കുന്നത് കണ്ട് തടയാനെത്തിയപ്പോള്‍ സംഘം സിദ്ദീഖിനെതിരെ തിരിയുകയായിരുന്നു. സിദ്ദീഖിന്റെ മുഖത്ത് മുറിവേറ്റിട്ടുണ്ട്. ബിസിനസ് സംബന്ധമായ തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിസാര്‍, ലത്തീഫ് ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad