അമ്പലത്തറ: (www.evisionnews.in)പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാണിച്ച് തട്ടിപ്പ് നടത്തിയ യുവാവിനെതിരെ പോലീസ് കേസെടുത്തു.
ബേളൂരിലെ സജിത് കുമാറിനെതിരെയാണ് കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസറുടെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്തത്. നേരത്തെ ഗള്‍ഫിലേക്ക് പോയ സജിത് തന്റെ പാസ്‌പോര്‍ട്ടില്‍ എമിഗ്രേഷന്‍ ഓഫീസറുടെ വ്യാജ ഒപ്പും സീലുമുണ്ടാക്കി എമര്‍ജന്‍സി ക്ലിയറന്‍സടിച്ചാണ് ഗള്‍ഫില്‍ പോയി ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് ഗള്‍ഫില്‍ നിന്നും തിരിച്ചുവന്ന് പുതിയ പാസ്‌പോര്‍ട്ട് എടുത്ത് വീണ്ടും ഗള്‍ഫിലേക്ക് കടക്കാന്‍ മംഗലാപുരം എയര്‍പോര്‍ട്ടിലെത്തിയപ്പോഴാണ് പഴയ പാസ്‌പോര്‍ട്ടില്‍ സംശയം തോന്നി രണ്ടുപാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്ത് കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് അയച്ചുകൊടുത്തത്.
ഇവിടെ നടത്തിയ പരിശോധനയിലാണ് പഴയ പാസ്‌പോര്‍ട്ടിന് എമിഗ്രേഷന്‍ ക്ലിയറന്‍സ് കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

Post a Comment
0 Comments